Loading home…

വളയുന്നവ ഒടിയുന്നില്ല ഒടിയുന്നവ വളയുന്നില്ല വളരാതെ വളയില്ലാട്ടോ വളയാതെ വിളവില്ലാട്ടോ കറനീക്കി കളകൾ നീക്കി എള്ളോളം കളവില്ലാതെ വളയേണം ആദ്യം നീ വിളവിന്റെ നാഥനുമുന്നിൽ. വളമേകി തണലേകി തളരുന്ന തായ് തണ്ടിൻ ഗുണമേറും ഫലമാകാൻ വളരേണം വളയേണം മണ്ണോളം താഴെ വളഞ്ഞാൽ കുന്നോളം കൊയ്തു വരാം മിന്നോളം പൊന്നു തരും വിണ്ണോളം വളരാട്ടോ രചന,സംഗീതം,ആലാപനം ആർവി.കപ്പൂച്ചിൻ കോറസ് അനിറ്റ സി ബാബു , എവിന നവീൻ , റെനി ക്ളീറ്റസ് പശ്ചാത്തല സംഗീതം ടോൺസൺ മാത്യു റിഥം,മിക്സിങ് ബ്രൗൺസൺ പൗലോസ് ക്യാമറ ജോ ആട്ടോക്കാരൻ എഡിറ്റിംഗ് റോമി റോയി